![]() |
അതോ തലച്ചോറിലാണോ?
ഈ ചൂടിൽ ഞാൻ വെന്തുരുകുന്നു. ചൂട് ലാവ നെഞ്ചിൽ നിന്നും പൊട്ടി ഒഴുകുന്നത് പോലെ...
ഒഴുകി ഒഴുകി അതെൻ്റെ കാൽ വിരലുകളും കടന്ന് ഭൂമിയിൽ കഥ രചിക്കുന്നു...
പണ്ടെപ്പോഴോ ഉള്ളിൽ നിറഞ്ഞ, എൻ്റെ പെണ്ണിൻ്റെ കണ്ണീർ പുഴ; കടലിൽ ലയിച്ച കഥ!
![]() |
എൻ്റെ പ്രണയത്തിൻ്റെ വിത്ത് തേടി ഞാൻ അലഞ്ഞു...
എന്നിൽ പ്രണയം പാകി മുളപ്പിച്ച ആ വിത്ത്...
ഭ്രാന്തമായ പ്രണയ ചിന്തകളുടെ വേര് തേടിയുള്ള യാത്ര....
വേരും വേരും പിണഞ്ഞു കിടക്കുന്നു...
വിത്തിൽ നിന്ന് മുളച്ച ആദ്യ വേര്, കുരുങ്ങി പിണഞ്ഞു കിടക്കുന്നു...
കുരുക്ക് മുറുകുന്ന ആ കെട്ടിൽ ക്ഷീണിച്ച് ഞാൻ തല ചായ്ച്ചു...
തലക്കകത്ത് വേരുകളുടെ കരച്ചിൽ...
ഓടി ഓടി അറ്റെത്തെത്തുമ്പോൾ വിത്തിൽ ഒരൊറ്റ വേര്...
തൊട്ടതും അഴിഞ്ഞ വേരുകൾ എന്നെ വിത്തിലേക്ക് വെച്ച് കെട്ടി...
വിത്തിൽ ഞെരിഞ്ഞ് അമർന്ന്,
ആദ്യ പ്രണയത്തിൽ അലിഞ്ഞങ്ങനെ...
മഞ്ഞിൻ്റെ തണുപ്പിൽ കണ്ട ആ കണ്ണ്!
കാശ്മീരിൽ എൻ്റെ മരവിച്ച ശരീരം കാണുന്ന ജീവനുള്ള കാഴ്ച ആ കണ്ണായിരുന്നു.
ചെമ്പൻ രോമങ്ങൾ ഭംഗി പാകിയ പുരികത്തിന് താഴെ കറുപ്പെഴുതിയ ആ നീലകണ്ണ്.
എൻ്റെ ലോകം മുഴുവൻ ആ കണ്ണിലേക്ക് ആഴ്ന്ന് പോയിരിക്കുന്നു!
ഗുൽമാർഗും സോനാമാർഗും പെഹൽഗാമുമൊക്കെ ആ കണ്ണിൻറ വശ്യതക്ക് മുന്നിൽ ചെറുതായതു പോലെ...
ആ കണ്ണിലേക്ക് അത്രമേൽ ഞാൻ ആഴ്ന്ന് പോയിരിക്കുന്നു!
ആ നീലകണ്ണുകൾ, ആ സുന്ദരിയുടെ കശ്മീർ താഴ് വര...
ആർത്തലച്ചു വരുന്ന തിരമാലകൾ
വീണ്ടും താണ് മണ്ണും കലക്കി ഉയർന്നലച്ച്-
എന്റെ നേർക്ക് പാഞ്ഞു വരുന്നു...
ഉപ്പു വെള്ളം കണ്ണിലും ദേഹത്തും
ഒലിച്ചിറങ്ങിയ ഉപ്പു വെള്ളങ്ങൾ
തമ്മിൽ വഴക്കായി...
ചെറിയ പടല പിണക്കങ്ങൾ...
ഉപ്പിന്റെ സാന്ദ്രതയിൽ തട്ടിയുള്ള പിണക്കങ്ങൾ...
ചുവരുകൾക്കപ്പുറം നനഞ്ഞുണങ്ങിയ കണ്ണും,
ഇപ്പുറം കഠിനമായ മനസ്സും.
യുദ്ധത്തിലാണ്....
അണുബോംബ് വർഷിക്കാൻ ശ്രമിക്കുന്ന മനസ്സും,
മരണത്തെ അഗാതമായി സ്നേഹിച്ച മറ്റൊരു ഹൃദയവും!
ചുവരുകൾക്കപ്പുറവും ഇപ്പുറവും പ്രക്ഷുക്തമാണ്... മരണവീട് പോലെ ശൂന്യവും...
ഞാൻ മരണപ്പെട്ടേക്കാം!
നീയും മരണപ്പെട്ടേക്കാം!
നമ്മുടെ സൗഹൃദവും സ്നേഹവും പ്രണയവും മണ്ണിൽ അലിഞ്ഞു പോയേക്കാം...
നൂറ്റാണ്ടുകൾക്ക് മുൻപും ആരോ ആരെയോ ഇത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവും. അവരും മരണപ്പെട്ടിട്ടുണ്ടാകും. ആ പ്രണയം ഇപ്പോൾ അവർക്കൊപ്പം ഉണ്ടോയെന്ന് നമുക്ക് അറിവില്ല.
മനുഷ്യരായ നമ്മുടെ ഉള്ളിൽ ജീവൻ ഉള്ളടിത്തോളം നിലനിൽക്കുന്നതാണോ അവന്റെ വികാരങ്ങൾ? ചിലപ്പോൾ മറ്റൊരു ലോകത്തും ഈ പ്രണയവും പേറി നമുക്ക് ആയിരിക്കാൻ കഴിഞ്ഞേക്കും...
അല്ലെങ്കിൽ ജീവന്റെ അന്ത്യത്തോടെ നമ്മുടെ ഇഷ്ടങ്ങളും മണ്ണിൽ അലിയാൻ വിധിക്കപ്പെട്ടേക്കാം! ബാക്കിയായ ആഗ്രഹങ്ങളും നമ്മോടൊപ്പം ഇല്ലാണ്ടായേക്കാം!
വിദൂരങ്ങളിൽ അലിഞ്ഞുപോയ നമ്മുടെ ശേഷിപ്പുകളുടെ അംശങ്ങൾ നൂറ്റാണ്ടുകൾക്ക് ശേഷമുള്ള പ്രളയത്തിലോ മലവെള്ളപ്പാച്ചിലിലോ വീണ്ടും കണ്ടുമുട്ടിയേക്കാം!
മറ്റൊരു ദുരന്തത്തിന് തൊട്ട് മുൻപു വരെ നമ്മുടെ ശേഷിപ്പുകളുടെ കിന്നാരം പറച്ചിലുകൾ ഈ ഭൂമിയെ പുണരട്ടെ...
ഉരുൾപൊട്ടലിനും ഒരു പുരാവസ്തു ഗവേഷകർക്കും എത്തിപ്പിടിക്കാൻ കഴിയാതെ നമുക്ക് ഭൂമിയുടെ അടിത്തട്ടിലേക്ക് ഊളിയിടാൻ കഴിഞ്ഞെങ്കിൽ.......
എന്നെ നിനക്ക് ഞാൻ പകുത്തു നൽകിയിരിക്കുന്നു...
എന്റെ നിമിഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം പകുത്തു...
എന്റെ ചലനങ്ങളും ചിന്തകളും എല്ലാം പകുത്തു...
എന്റെ ഹൃദയവും ശ്വാസവും പകുത്തു...
തലച്ചോറിലെ ഭൂരിഭാഗം കോശങ്ങളും പകുത്തു...
പകുതിയായി പോയ എന്നെ, ഇനി നീ മുഴുവനാക്കണം...
പതിനേഴ് കൊല്ലം...
വിടവാണ്, അതൊരു വേദനയാണ്...
ഹൃദയം മുഴുവൻ നുറുങ്ങുന്ന വേദന...
തലയിണ നനയുന്ന വേദന...
മറ്റെവിടെയോ അവൾക്കും ഇതേ അവസ്ഥയാവും...ആർക്കും എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല, പൂർണ്ണതയിൽ തരാൻ കഴിഞ്ഞിട്ടുമില്ല.ആ വിടവ് അങ്ങനെ തന്നെയെന്ന് ഓർമ്മിപ്പിക്കാൻ പല കാലഘട്ടത്തിലും ആളുണ്ടായിട്ടുണ്ട്...
മറവിയിലേക്ക് തള്ളി വിടാൻ ശ്രമിക്കുമ്പോൾ കിട്ടുന്ന അടിയാവും എല്ലാം...
മറക്കരുത് എന്നുള്ള ഓർമ്മപ്പെടുത്തൽ...പെങ്ങൾ... അത് ഒരു വിടവാണ്...ഒന്നന്നര വിടവ്...