അഞ്ചരക്കുള്ള ഇന്റർസിറ്റിയിൽ കയറിപ്പറ്റാൻ നൻപന്റെ സഹായം തക്കസമയത്ത് കിട്ടി. പെട്ടെന്നുള്ള അവധിയിൽ ധൃതി പിടിച്ചു ഓഫിസിന്ന് ഇറങ്ങി റെയിൽവേ സ്റ്റേഷനിൽ എത്തി പെട്ടെന്ന് ടിക്കറ്റും എടുത്തു ഓടി ചാടി ട്രെയിനിൽ കയറിയതിന്റെ ക്ഷീണത്തിൽ ഞാൻ ചാഞ്ഞിരുന്നു ദീർഘശ്വാസം എടുത്തു. നാളെ ചെറുക്കാനുമായി ഇടിവെക്കാം എന്നതാണ് ആശ്വാസം. രണ്ടര വയസ്സുള്ള എന്റെ കുട്ടികുറുമ്പൻ. രാവിലെ അവൻ വിളിച്ചപ്പോൾ പതിവില്ലാതെ പറയുകയും ചെയ്തു, ലിജോപ്പാ ഇന്ന് ട്രെയിനിൽ വന്നാ മതീന്ന്. നമുക്ക് അറിയുവോ ഇങ്ങനൊക്കെ വരൂന്ന്.
നമ്മൾ മുതിർന്നവർ പറയുംപോലെ, അപ്പ ഇന്ന് വരൂല്ലട ഇനി ശനിയാഴ്ചയെ വരൂന്നു പറയുകയും ചെയ്തു.
അവൻ പറഞ്ഞ പോലെ നാളെ തിരുവനന്തപുരത്ത് ഹർത്താൽ. കുഞ്ഞുങ്ങൾക്ക് ദീർഘദൃഷ്ടി ഉണ്ടെന്നൊക്കെ പറയുന്നത് സത്യമാകും. ഇതൊക്കെ നമുക്ക് എന്താണാവോ ഇല്ലാത്തത്. ഒക്കെ നമുക്കും കഴിയുമായിരിക്കും. ഒരൊറ്റ കാര്യം,
നമ്മൾ കുഞ്ഞുങ്ങളെ പോലെ ആവണം. അവരെ പോലെ പെരുമാറേണ്ടതില്ല. അവരെ പോലെ ചിന്തിക്കണം. അവരെ പോലെ സ്നേഹിക്കണം. എന്തിനാണെന്നോ, സ്വർഗ്ഗരാജ്യം ഭൂമിയിൽ സൃഷിടിക്കാൻ.