ഞാൻ മരണപ്പെട്ടേക്കാം!
നീയും മരണപ്പെട്ടേക്കാം!
നമ്മുടെ സൗഹൃദവും സ്നേഹവും പ്രണയവും മണ്ണിൽ അലിഞ്ഞു പോയേക്കാം...
നൂറ്റാണ്ടുകൾക്ക് മുൻപും ആരോ ആരെയോ ഇത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവും. അവരും മരണപ്പെട്ടിട്ടുണ്ടാകും. ആ പ്രണയം ഇപ്പോൾ അവർക്കൊപ്പം ഉണ്ടോയെന്ന് നമുക്ക് അറിവില്ല.
മനുഷ്യരായ നമ്മുടെ ഉള്ളിൽ ജീവൻ ഉള്ളടിത്തോളം നിലനിൽക്കുന്നതാണോ അവന്റെ വികാരങ്ങൾ? ചിലപ്പോൾ മറ്റൊരു ലോകത്തും ഈ പ്രണയവും പേറി നമുക്ക് ആയിരിക്കാൻ കഴിഞ്ഞേക്കും...
അല്ലെങ്കിൽ ജീവന്റെ അന്ത്യത്തോടെ നമ്മുടെ ഇഷ്ടങ്ങളും മണ്ണിൽ അലിയാൻ വിധിക്കപ്പെട്ടേക്കാം! ബാക്കിയായ ആഗ്രഹങ്ങളും നമ്മോടൊപ്പം ഇല്ലാണ്ടായേക്കാം!
വിദൂരങ്ങളിൽ അലിഞ്ഞുപോയ നമ്മുടെ ശേഷിപ്പുകളുടെ അംശങ്ങൾ നൂറ്റാണ്ടുകൾക്ക് ശേഷമുള്ള പ്രളയത്തിലോ മലവെള്ളപ്പാച്ചിലിലോ വീണ്ടും കണ്ടുമുട്ടിയേക്കാം!
മറ്റൊരു ദുരന്തത്തിന് തൊട്ട് മുൻപു വരെ നമ്മുടെ ശേഷിപ്പുകളുടെ കിന്നാരം പറച്ചിലുകൾ ഈ ഭൂമിയെ പുണരട്ടെ...
ഉരുൾപൊട്ടലിനും ഒരു പുരാവസ്തു ഗവേഷകർക്കും എത്തിപ്പിടിക്കാൻ കഴിയാതെ നമുക്ക് ഭൂമിയുടെ അടിത്തട്ടിലേക്ക് ഊളിയിടാൻ കഴിഞ്ഞെങ്കിൽ.......