Sunday, April 13, 2014

ദുഃഖവെള്ളിയോ? ഗുഡ് ഫ്രൈഡേയോ?


നുഷ്യകുലത്തെ രക്തം ചിന്തി വീണ്ടെടുക്കാൻ വേണ്ടി ദൈവം സ്വപുത്രനെ മനുഷ്യർക്ക്‌ വിട്ടു കൊടുത്ത ദിവസം. ഭൂമിയിലെ സകല മനുഷ്യർക്കും രക്ഷ സാധ്യമായ ദിവസം. അതുകൊണ്ട് ഇതൊരു ഗുഡ് ഫ്രൈഡേ ആണ്.

പിന്നെ, എന്തുകൊണ്ടാവും ദുഃഖവെള്ളിയെന്ന് ഈ ദിവസത്തെ നമ്മൾ മലയാളികൾ വിളിക്കുന്നത്‌?

ആകെ മൊത്തത്തിൽ ഒരു കണ്‍ഫ്യൂഷൻ!!

യേശുവിനെ കുരിശിൽ തറച്ചു കൊന്നത് കൊണ്ടാണോ? ഹേയ്!! അത് നമ്മുടെ രക്ഷക്ക് വേണ്ടിയല്ലേ.. നമ്മുടെ പൂർവ്വികർ അത്ര പോട്ടന്മാരാണോ? ഹേയ്!!

ട്വിസ്റ്റ്‌!! ദുഃഖവെള്ളിയാഴ്ചയൊക്കെ യേശുവിനെ തല്ലി വേദനിപ്പിക്കുന്ന സിനിമ ഒക്കെ കണ്ടു നമ്മൾ കരയുന്നത് കൊണ്ടായിരിക്കും, അല്ലേ?? 

അല്ലല്ലേ!! പിന്നെ?? 

കുരിശിന്റെ വഴി എന്നും പറഞ്ഞ് അച്ചന്മാർ നമ്മളെ ഒന്നും രണ്ടും ചിലപ്പോൾ അതിലും കൂടുതൽ കിലോമീറ്റേഴ്സ് ആർ കിലോമീറ്റേഴ്സ് നടത്തിക്കുന്നത് കൊണ്ടാണോ?? സാധ്യത ഉണ്ട്.. 

വീണ്ടും ട്വിസ്റ്റ്‌!! എന്റെ അന്യായങ്ങളാൽ ഞാൻ വീണ്ടും യേശുവിനെ പീഡിപ്പിച്ചു കുരിശിൽ തറക്കുന്നുവെന്ന തോന്നൽ?? യേശുവിനെ ചമ്മട്ടികളാൽ അടിക്കുന്നു. അപരനെ വേദനിപ്പിക്കുക വഴി ഞാൻ യേശുവിനെ കാർക്കിച്ചു തുപ്പുന്നു. എന്റെ പലവിധ പാപങ്ങളാൽ ഞാൻ യേശുവിന്റെ കൈയ്യിലും കാലിലും ആണി തറച്ചു കയറ്റുന്നു, അവന്റെ നെഞ്ചു ഞാൻ കുന്തം കൊണ്ട് കുത്തി തുളക്കുകയും ചെയ്യുന്നു. ഈ തോന്നൽ ദുഃഖവെള്ളിയിൽ എന്നെ വല്ലാതെ വെട്ടയാടാറുണ്ട്. അപ്പോൾ എന്റെ കണ്ണ് നിറയാറുണ്ട്. ഇതുകൊണ്ടും ദുഃഖവെള്ളിക്ക് ഈ പേര് വീഴാൻ ഇടയുണ്ട്. ഉണ്ടോ?

അങ്ങനെ പലവിധ കാരണങ്ങൾ ഉണ്ടല്ലേ ഈ പേര് വീഴാൻ. ദുഃഖവെള്ളി!!
അങ്ങനെയെങ്കിൽ നമ്മുടെ പൂർവ്വികർ പൊട്ടന്മാരല്ല. പൂർവികരെ, എന്നോട് ക്ഷമിക്കണം.. 

വാൽക്കക്ഷണം:- അങ്ങനെയാണെങ്കിൽ, എല്ലാ ദിവസവും ദുഃഖവെള്ളി ചിന്തകൾ എന്നെ ഭരിച്ചിരുന്നേൽ ഞാൻ കരഞ്ഞു കരഞ്ഞു ഊപ്പാട് വന്നേനെ... പാപം ഇല്ലാത്ത വ്യക്തിയും ആയേനെ. വിശുദ്ധൻ!! വിശു: ലിജോ ദേവസ്യാ. ഹോ!! വലിയ പാടാ.....