തലക്ക് മുകളിൽ തകൃതിയായി ജോലിയാണ്,
എട്ടുകാലി ഇരപ്പിടിക്കാൻ തയ്യാറെടുക്കുന്നു.
മുകളിൽ ചിലന്തി വലയാണ്,
തെളിഞ്ഞ വെളിച്ചത്തിന് ചുറ്റും!
കാറ്റിൽ അത് ആടുന്നുമുണ്ട്.
ജീവൻ കിട്ടുകയും, ഇര സ്മൃതിയടയുകയും...
അതേ കെണി!
ഇരയുടെ സുഹൃത്തിന് നോവ് പകർന്ന കെണി...
ഓർമ്മകൾക്ക് മുകളിലും മാറാലയാണ്.
കെണിയിൽ വീണ ജീവിയുടെ മുകളിൽ മാറാല.
തൂപ്പുകാരി ഇടക്ക് വന്നൊന്ന് വൃത്തിയാക്കിയാൽ പേടിയാണ്.
ഓർമ്മകളോട് ഭയമോ, ഇഷ്ടമോ, അതോ ഒരുതരം ഭ്രാന്തോ?
Endharo endho
ReplyDelete