സദാസമയവും പുകഞ്ഞുകൊണ്ടിരിക്കുന്നു...
പുറമെ പുകയും ഉള്ളിൽ തിളച്ചുമറിയുന്ന ലാവയും.
പുക മുഖമായും ലാവ അഴലായും!
നിർജ്ജീവമാക്കാൻ കഴിയുന്ന മരണത്തിന്‍റെ തൂവൽ-
സ്വപ്നത്തിൽ തേടുന്നു ഞാൻ...
കാറ്റ് വന്നു വിളിച്ചപ്പോ കൂടെ പോയി...
അപ്പൂപ്പൻ താടി പോലെ,
കാടും പുൽമേടും മഴയും തണുപ്പും.
പിന്നെയും പറന്നു,
അഗ്നിപർവതം പുകയുന്ന നാട്ടിലേക്ക്...
No comments:
Post a Comment