Tuesday, September 10, 2024

വിത്ത്

 

എൻ്റെ പ്രണയത്തിൻ്റെ വിത്ത് തേടി ഞാൻ അലഞ്ഞു...

എന്നിൽ പ്രണയം പാകി മുളപ്പിച്ച ആ വിത്ത്...


ഭ്രാന്തമായ പ്രണയ ചിന്തകളുടെ വേര് തേടിയുള്ള യാത്ര....

വേരും വേരും പിണഞ്ഞു കിടക്കുന്നു...

വിത്തിൽ നിന്ന് മുളച്ച ആദ്യ വേര്, കുരുങ്ങി പിണഞ്ഞു കിടക്കുന്നു...

കുരുക്ക് മുറുകുന്ന ആ കെട്ടിൽ ക്ഷീണിച്ച് ഞാൻ തല ചായ്ച്ചു...


തലക്കകത്ത് വേരുകളുടെ കരച്ചിൽ...

ഓടി ഓടി അറ്റെത്തെത്തുമ്പോൾ വിത്തിൽ ഒരൊറ്റ വേര്...

തൊട്ടതും അഴിഞ്ഞ വേരുകൾ എന്നെ വിത്തിലേക്ക് വെച്ച് കെട്ടി...

വിത്തിൽ ഞെരിഞ്ഞ് അമർന്ന്,

ആദ്യ പ്രണയത്തിൽ അലിഞ്ഞങ്ങനെ...

No comments:

Post a Comment