Tuesday, September 10, 2024

വിത്ത്

 

എൻ്റെ പ്രണയത്തിൻ്റെ വിത്ത് തേടി ഞാൻ അലഞ്ഞു...

എന്നിൽ പ്രണയം പാകി മുളപ്പിച്ച ആ വിത്ത്...


ഭ്രാന്തമായ പ്രണയ ചിന്തകളുടെ വേര് തേടിയുള്ള യാത്ര....

വേരും വേരും പിണഞ്ഞു കിടക്കുന്നു...

വിത്തിൽ നിന്ന് മുളച്ച ആദ്യ വേര്, കുരുങ്ങി പിണഞ്ഞു കിടക്കുന്നു...

കുരുക്ക് മുറുകുന്ന ആ കെട്ടിൽ ക്ഷീണിച്ച് ഞാൻ തല ചായ്ച്ചു...


തലക്കകത്ത് വേരുകളുടെ കരച്ചിൽ...

ഓടി ഓടി അറ്റെത്തെത്തുമ്പോൾ വിത്തിൽ ഒരൊറ്റ വേര്...

തൊട്ടതും അഴിഞ്ഞ വേരുകൾ എന്നെ വിത്തിലേക്ക് വെച്ച് കെട്ടി...

വിത്തിൽ ഞെരിഞ്ഞ് അമർന്ന്,

ആദ്യ പ്രണയത്തിൽ അലിഞ്ഞങ്ങനെ...

Tuesday, January 2, 2024

ആ നീലകണ്ണ്







ഞ്ഞിൻ്റെ തണുപ്പിൽ കണ്ട ആ കണ്ണ്!

കാശ്മീരിൽ എൻ്റെ മരവിച്ച ശരീരം കാണുന്ന ജീവനുള്ള കാഴ്ച ആ കണ്ണായിരുന്നു.

ചെമ്പൻ രോമങ്ങൾ ഭംഗി പാകിയ പുരികത്തിന് താഴെ കറുപ്പെഴുതിയ ആ നീലകണ്ണ്.

എൻ്റെ ലോകം മുഴുവൻ ആ കണ്ണിലേക്ക് ആഴ്ന്ന് പോയിരിക്കുന്നു!

ഗുൽമാർഗും സോനാമാർഗും പെഹൽഗാമുമൊക്കെ ആ കണ്ണിൻറ വശ്യതക്ക് മുന്നിൽ ചെറുതായതു പോലെ...

ആ കണ്ണിലേക്ക് അത്രമേൽ ഞാൻ ആഴ്ന്ന് പോയിരിക്കുന്നു!

ആ നീലകണ്ണുകൾ, ആ സുന്ദരിയുടെ കശ്മീർ താഴ് വര...

ഇനിയുമൊരിക്കൽ പോകണം,
അല്ല...
പലതവണ പോകണം, കണ്ണടച്ചാൽ മഞ്ഞിൽ നിറയുന്ന ആ നീലകണ്ണുള്ള സുന്ദരിയെ കാണാൻ....