Tuesday, March 13, 2018

കാത്തിരുപ്പ്



ൻ ജന്മത്തിൽ അറ്റത്തെത്തും-
ഈ സ്നേഹ തീഷ്ണത
വെള്ളകേറിയ മുടിതുമ്പിൻ അറ്റത്ത്,
ബാക്കിയാകാൻ വിധിവരില്ലെന്ന്
സ്വപ്നാടനത്തിൽ അരുൾ ചെയ്ത-
എൻ പ്രേമ മനസ്സേ...

നിൻ മോഹത്തിന് അതിരില്ലല്ലോ!
അതിര് കല്ല് പാകാൻ ഞാനുമില്ലല്ലോ
നിന്റെ ശ്വാസവും കാറ്റായി ഒഴുകട്ടെ...
ദേശാതിർത്തിയും പട്ടാളക്കാരും
കഴിഞ്ഞ് ഒഴുകട്ടെ...

മോഹം പൂത്തൊരാ പാതിരാ കാടിന്റെ,
മഴയിൽ പെയ്യുന്ന തുള്ളികളെ...
നാളെ നീ അതിർത്തി കടക്കുമ്പോൾ,
എന്റെ സ്നേഹവും നീ കൊണ്ടു പോകേണം.

പറയണം നരയുടെ കഥകൾ,
കാത്തിരിപ്പിന്റെ കഥകൾ,
നീ തഴുകുന്ന ഇലയോടും-
കല്ലിനോടും മണ്ണിനോടും-
ദേശത്തൊടും നിവാസികളോടും-
നിന്നെ കുടിക്കുന്ന അവളോടും.

No comments:

Post a Comment