Tuesday, March 13, 2018

വേനൽ മഴ



വേനൽ മഴയുടെ വരവറിയിച്ച്-
മാനത്ത് കറുപ്പ് കേറി.
പെയ്യാൻ വിങ്ങി നിൽക്കുന്ന-
മേഘത്തെ പോലെ ഞാനും.
യുദ്ധകാഹളവും പെരുമ്പറയും,
അങ്ങ് ആകാശത്തും- ഇങ് എന്റെ നെഞ്ചിലും.

കൈക്കുമ്പിളിൽ അടക്കി വെച്ച-
മിന്നാമിനുങ്ങിന്റെ വെട്ടം പോലെ
അസ്തമയ സൂര്യന്റെ വെള്ളി വെളിച്ചം,
ഇടക്ക് കൈക്കുമ്പിളിലെ വിടവിൽ കൂടി

പ്രണയം അടക്കി വെച്ച ഹൃദയത്തിൽ നിന്നും
തടയണ തകർന്നൊഴുകുന്ന,
സ്നേഹപ്രവാഹം പോലെ-
ആ വെള്ളി വെളിച്ചം
എന്റെ ഇരു കണ്ണുകളിലേക്കും.

മദജലം ഒഴുക്കുന്ന ആനയെ പോലെ
ഞാൻ ഒറ്റക്ക് അങ്ങനെ നിൽക്കുന്നു
കണ്ണും കാതും പെയ്തിറങ്ങുന്ന-
തുള്ളികൾക്കായി കാത്തിരിക്കുന്നു.

No comments:

Post a Comment