Thursday, September 29, 2022

ഭൂമിയുടെ അടിത്തട്ടിൽ

 


ഞാൻ മരണപ്പെട്ടേക്കാം!

നീയും മരണപ്പെട്ടേക്കാം!

നമ്മുടെ സൗഹൃദവും സ്നേഹവും പ്രണയവും മണ്ണിൽ അലിഞ്ഞു പോയേക്കാം...

നൂറ്റാണ്ടുകൾക്ക് മുൻപും ആരോ ആരെയോ ഇത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവും. അവരും മരണപ്പെട്ടിട്ടുണ്ടാകും. ആ പ്രണയം ഇപ്പോൾ അവർക്കൊപ്പം ഉണ്ടോയെന്ന് നമുക്ക് അറിവില്ല.

മനുഷ്യരായ നമ്മുടെ ഉള്ളിൽ ജീവൻ ഉള്ളടിത്തോളം നിലനിൽക്കുന്നതാണോ അവന്റെ വികാരങ്ങൾ? ചിലപ്പോൾ മറ്റൊരു ലോകത്തും ഈ പ്രണയവും പേറി നമുക്ക് ആയിരിക്കാൻ കഴിഞ്ഞേക്കും...

അല്ലെങ്കിൽ ജീവന്റെ അന്ത്യത്തോടെ നമ്മുടെ ഇഷ്ടങ്ങളും മണ്ണിൽ അലിയാൻ വിധിക്കപ്പെട്ടേക്കാം! ബാക്കിയായ ആഗ്രഹങ്ങളും നമ്മോടൊപ്പം ഇല്ലാണ്ടായേക്കാം!

വിദൂരങ്ങളിൽ അലിഞ്ഞുപോയ നമ്മുടെ ശേഷിപ്പുകളുടെ അംശങ്ങൾ നൂറ്റാണ്ടുകൾക്ക് ശേഷമുള്ള പ്രളയത്തിലോ മലവെള്ളപ്പാച്ചിലിലോ വീണ്ടും കണ്ടുമുട്ടിയേക്കാം!

മറ്റൊരു ദുരന്തത്തിന് തൊട്ട് മുൻപു വരെ നമ്മുടെ ശേഷിപ്പുകളുടെ കിന്നാരം പറച്ചിലുകൾ ഈ ഭൂമിയെ പുണരട്ടെ...

ഉരുൾപൊട്ടലിനും ഒരു പുരാവസ്തു ഗവേഷകർക്കും എത്തിപ്പിടിക്കാൻ കഴിയാതെ നമുക്ക് ഭൂമിയുടെ അടിത്തട്ടിലേക്ക് ഊളിയിടാൻ കഴിഞ്ഞെങ്കിൽ.......

Sunday, September 11, 2022

പകുതി

 


ന്നെ നിനക്ക് ഞാൻ പകുത്തു നൽകിയിരിക്കുന്നു...

എന്റെ നിമിഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം പകുത്തു...

എന്റെ ചലനങ്ങളും ചിന്തകളും എല്ലാം പകുത്തു...

എന്റെ ഹൃദയവും ശ്വാസവും പകുത്തു...

തലച്ചോറിലെ ഭൂരിഭാഗം കോശങ്ങളും പകുത്തു...

പകുതിയായി പോയ എന്നെ, ഇനി നീ മുഴുവനാക്കണം...

Thursday, September 1, 2022

വിടവ്

 


തിനേഴ് കൊല്ലം...

വിടവാണ്, അതൊരു വേദനയാണ്...
ഹൃദയം മുഴുവൻ നുറുങ്ങുന്ന വേദന...

തലയിണ നനയുന്ന വേദന...

മറ്റെവിടെയോ അവൾക്കും ഇതേ അവസ്ഥയാവും...

ആർക്കും എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല, പൂർണ്ണതയിൽ തരാൻ കഴിഞ്ഞിട്ടുമില്ല.

ആ വിടവ് അങ്ങനെ തന്നെയെന്ന് ഓർമ്മിപ്പിക്കാൻ പല കാലഘട്ടത്തിലും ആളുണ്ടായിട്ടുണ്ട്...

മറവിയിലേക്ക് തള്ളി വിടാൻ ശ്രമിക്കുമ്പോൾ കിട്ടുന്ന അടിയാവും എല്ലാം...

മറക്കരുത് എന്നുള്ള ഓർമ്മപ്പെടുത്തൽ... 

പെങ്ങൾ... അത് ഒരു വിടവാണ്...
ഒന്നന്നര വിടവ്...