![]() |
പെണ്ണ് പോകാൻ നേരം ഒരു വലിച്ചിലാ-
ഹൃദയത്തിൽ...
അതോ തലച്ചോറിലാണോ?
അതോ തലച്ചോറിലാണോ?
അല്ല!
നെഞ്ചിൽ നിന്നുതന്നെ, ആ ചൂട് വമിക്കുന്നു.
ഈ ചൂടിൽ ഞാൻ വെന്തുരുകുന്നു. ചൂട് ലാവ നെഞ്ചിൽ നിന്നും പൊട്ടി ഒഴുകുന്നത് പോലെ...
ഒഴുകി ഒഴുകി അതെൻ്റെ കാൽ വിരലുകളും കടന്ന് ഭൂമിയിൽ കഥ രചിക്കുന്നു...
പണ്ടെപ്പോഴോ ഉള്ളിൽ നിറഞ്ഞ, എൻ്റെ പെണ്ണിൻ്റെ കണ്ണീർ പുഴ; കടലിൽ ലയിച്ച കഥ!