എന്റെ പേര് യൂദാസ്! ഞാൻ മുപ്പത് വെള്ളിക്കാശിന്റെ ഉടയോനല്ല. അത് ഞാൻ ആ നിമിഷം തന്നെ വലിച്ചെറിഞ്ഞ് കളഞ്ഞു.
പിന്നെ എന്തിന് വേണ്ടിയാ ഞാൻ ഒറ്റി കൊടുത്തത്? രക്ഷാകരകൃത്യം പൂർത്തിയാക്കുവാൻ സഹായിച്ചതാണോ എന്നെ വെറുക്കപ്പെട്ടപ്പെട്ടവനാക്കിയത്?
പറ്റിപ്പോയി... അതിനു ഇനിയും എന്നെ ശിക്ഷിക്കണോ? നിങ്ങളുടെ ജീവിതസാഹചര്യങ്ങളിലോക്കെ പലപ്പോഴും എന്റെ പേര് ഉപയോഗിച്ച് കുറ്റം വിധിക്കാറുണ്ടല്ലോ! എന്തിനിങ്ങനെ? എത്ര കാലമായി ഇങ്ങനെ?? പ്ലീസ്..........പറ്റിപ്പോയി!!
സാവൂളും കർത്താവിനെ പീഡിപ്പിച്ചില്ലേ? കർത്താവ് വിളിച്ചപ്പോൾ സാവൂൾ കേട്ടു. എന്നെ വിളിക്കാൻ ഇനി കർത്താവ് ഇല്ലല്ലോ! പക്ഷെ, ആ കാശു മേടിക്കുന്നതിനു മുൻപ് എന്നെയും വിളിച്ചു. രണ്ടു-മൂന്ന് വട്ടം. അപ്പോൾ അത് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഞാൻ ബധിരനായിരുന്നു. ആ വെള്ളിക്കാശ് തൊട്ടപ്പോഴാണ് ഹൃദയഭേദകമായി മാറിയത്.
എനിക്ക് പശ്ചാത്തപിക്കാൻ അവകാശമില്ലേ? ദാവീദിനും സാവൂളിനും അങ്ങനെ പലർക്കും അത് ആവാമെങ്കിൽ എനിക്കും ആയിക്കൂടെ. പക്ഷെ, കൂടെ നടന്ന എന്റെ കർത്താവിനെ കൊലയാളികൾക്ക് വിട്ടുകൊടുത്ത വേദന കരഞ്ഞിട്ടും തീർന്നില്ല. അതാണ് സ്വയം അവസാനിപ്പിച്ചത്.
കർത്താവുണ്ടായിരുന്നേൽ ഉറപ്പായും എന്റെ അടുത്ത് വന്നേനെ. ജനിക്കാതിരുന്നെങ്കിൽ എന്ന് എന്നോട് പറഞ്ഞിരുന്നെലും അവൻ എന്റെ അടുത്ത് വന്നേനെ. നഷ്ടപ്പെട്ട ആടായിരുന്നല്ലോ ഞാൻ.
പക്ഷെ, അന്ന് ഹൃദയം നുറുങ്ങി കരഞ്ഞിരുന്നപ്പോൾ പത്രോസോ അന്ത്രയോസോ ആരും എന്റെ അടുത്ത് വന്നില്ല. ആരെങ്കിലും-വഴിപോക്കരെങ്കിലും ഒന്ന് എന്റെ അടുത്തിരുന്നു ആശ്വസിപ്പിച്ചിരുന്നേൽ ഞാൻ ഇന്ന് വിശുദ്ധ യൂദാസ് എന്ന് വിളിക്കപ്പെടുമായിരിന്നിരിക്കണം.
സവൂളിന് വിശുദ്ധ പൗലോസ് ആകാമെങ്കിൽ എനിക്കും വിശുദ്ധ യൂദാസ് ആകാം. എന്തേ..? ആയിക്കൂടെ?
അന്ന് ആരെങ്കിലും നിങ്ങൾ വഴിപോക്കരെങ്കിലും............................................................! എങ്കിൽ-
തീർച്ചയായും വിശുദ്ധ യൂദാസ് എഴുതിയ സുവിശേഷം നിങ്ങളും വായിച്ചേനെ.
എന്ന്,
സ്വന്തം യൂദാസ്!
No comments:
Post a Comment