എന്റെ മകന് ഒരു വയസു തികയുന്നതിനും മുൻപ്, കൃത്യമായി പറഞ്ഞാൽ 5-മാസങ്ങൾക്ക് മുൻപ്, അവനെ അവന്റെ വല്ല്യപ്പനും വല്ല്യമ്മയും കൂടി യേശു അമ്പാ എന്നൊക്കെ പഠിപ്പിക്കുന്ന സമയം. അവൻ ഒക്കെ പഠിച്ചു മിടുക്കനായി ഓടി ചാടി നടക്കുന്ന സമയം. യേശുവിന്റെയും മാതാവിന്റെയും ഒക്കെ ഫോട്ടോക്ക് മുന്നി,ൽ പോയി കൈ നീട്ടി പ്രാർത്ഥിക്കുന്ന സമയം. ഞാൻ ഇതൊക്കെ കണ്ട് അഭിമാനപൂരിതനായി നില്ക്കുന്ന സമയം.
ഇടയ്ക്കു ഞാനും അവനെ അമ്പാ എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. ഒരിക്കൽ അടുക്കളയിൽ നിന്നും ഒരു അമ്പാ വിളി കേട്ടു. ഞാൻ ചെന്ന് നോക്കുമ്പോൾ അവ്യക്തമായ ഒരു ചിത്രത്തിന് മുൻപിൽ (ഏകദേശം മുഖ ചിത്രത്തിലേത് പോലെ ഒരു പടം) അവൻ കൈയ്യും നീട്ടി പിടിച്ച് അമ്പാ എന്ന് വിളിക്കുന്നു. അല്പം ആശങ്കയോടെയാണ് ഞാൻ നോക്കി നിന്നത്. എന്റെ മനസ്സിലേക്ക് പലതും കടന്നു വന്നു.
ദുഃഖ വെള്ളിയാഴ്ച നഗരി കാണിക്കൽ സമയം കഴിഞ്ഞ് രൂപം മുത്തുന്ന ഒരു ചടങ്ങ് ഞങ്ങൾ ക്രിസ്ത്യാനികളുടെയിടയിലെ ഒരു പാരമ്പര്യമാണ്. ആ സമയത്ത് പെണ്ണും ആണും ഒക്കെ വല്ലാത്തൊരു തിരക്ക് കൂട്ടലാണ് രൂപം മുത്താൻ. ചിലപ്പോഴൊക്കെ ഈ ഇടി കാണുമ്പോൾ എനിക്ക് തോന്നും കർത്താവ് മരിക്കേണ്ടിയിരുന്നില്ല എന്ന്. (എനിക്ക് മാത്രമല്ല പലർക്കും തോന്നിയിട്ടുണ്ടാകും.)
തിരിച്ച്കാര്യത്തിലേക്ക് വരാം. ഇനി ഞാൻ എങ്ങനെ അവനെ അമ്പാ എന്ന് വിളിക്കാൻ പഠിപ്പിക്കും? ഇനിയും ഇത്തരം രൂപങ്ങളിലും പടങ്ങളിലും നോക്കി വിളിപ്പിക്കണോ? അങ്ങനെ ചെയ്‌താൽ അവൻ നാളെ രൂപം മുത്താൻ ഇടി കൂട്ടില്ലേ? സാധ്യത ഉണ്ട് അല്ലേ......? അവന്റെ വളർച്ചയിൽ ശരിയായ തിരിച്ചറിവ് ഇക്കാര്യത്തിൽ പകർന്നുകൊടുക്കേണ്ടത് ആവിശ്യമാകാം.
അവന്റെ തന്നെ ഉള്ള് നോക്കി ദൈവത്തെ വിളിക്കാൻ പഠിപ്പിക്കുക. അതിന് വേണ്ടിയാണ് കൂദാശകളെന്ന അറിവാണ് തിരിച്ചറിവാകുമ്പോൾ പഠിപ്പിക്കേണ്ടതെന്നും തോന്നുന്നു.
No comments:
Post a Comment